top of page
Search
  • Writer's pictureASHVIN RAJ

വായനയുടെ ലോകത്തേക്ക് 'ഭദ്രയുടെ നീതിസാരം'!


വായനയെ ഇഷ്ടപ്പെടാത്തവരായിട്ട് അധികമാരും തന്നെയുണ്ടാവില്ല. ലോക്ക്ഡൗണിന്റെ കടന്നുവരവ് മിക്കവരിലും വായനാലോകത്തേക്കുള്ള തിരിഞ്ഞുനോട്ടമായി മാറിയിരിക്കുന്നു.

കൂടാതെ, ഒത്തിരിപ്പേർ എഴുത്തിന്റെ മാസ്മരികതയിലേക്ക് കയറിച്ചെല്ലുകയാണ്. കവിതകളും ചെറുകഥകളും നോവലുകളുമായി അക്ഷരങ്ങൾ എമ്പാടും പടർന്നു. ഇതുവരെയും വായിക്കപ്പെടാത്ത രീതിയിലുള്ള അനേകം സൃഷ്ടികൾ രൂപീകൃതമായി. അത്തരമൊരു സൃഷ്ടിക്ക് ജന്മംനൽകിയ യുവ എഴുത്തുക്കാരിയാണ് ശ്രീലക്ഷ്മി. സ്ത്രീസുരക്ഷയും വിവാഹമോചനങ്ങളും വാർത്തയാക്കി കൊട്ടിയാഘോഷിക്കുന്ന വർത്തമാന സമൂഹത്തിനനുയോജ്യമായ നോവലാണ് ശ്രീലക്ഷ്മിയുടെ "ഭദ്രയുടെ നീതിസാരം".

സ്ത്രീ പ്രാധാന്യം നിലനിൽക്കേ, സ്ത്രീക്കെതിരെയുള്ള അക്രമങ്ങൾ അതികരിച്ചുവരുന്ന സാഹചര്യത്തിൽ ശ്രീലക്ഷ്മിയുടെ "ഭദ്രയുടെ നീതിസാര"ത്തിന് ഏറെ പ്രസക്തിയുണ്ട്.

പെണ്ണെഴുത്തിന്റെ ശക്തികളിൽ സാഹിത്യലോകം നിറഞ്ഞുനിൽക്കുമ്പോൾ, പുത്തൻ പെൺജീവിതവുമായി ശ്രീലക്ഷ്മിയുടെ കടന്നുവരവ്.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയാണ് ശ്രീലക്ഷ്മി. അണ്ണാമലൈ സർവകലാശാലയിൽ നിന്നും എം. സി. എ ബിരുദം നേടിയ ശ്രീലക്ഷ്മി വിപ്രോയിൽ പ്രിൻസിപ്പൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നു. തിരക്കുപ്പിടിച്ച ജീവിതത്തിനിടയ്ക്കും തന്റെ ഉറക്കത്തെ നിയന്ത്രിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി എഴുത്തിനായുള്ള സമയം കണ്ടെത്തുന്നത്.

ചെറുപ്പംതൊട്ടേ വായനയെ ഇഷ്ടപ്പെട്ടിരുന്ന ശ്രീലക്ഷ്മി എട്ടാംക്ലാസ്സ്‌ മുതൽ എഴുത്തിനെ പ്രണയിച്ചുകൊണ്ടിരിക്കുന്നവളായിരുന്നു. ചെറുകഥകളിലൂടെ യാത്രയാരംഭിച്ചു ഇന്നൊരു നോവലിസ്റ്റായി വായനക്കാരിൽ എത്തി നിൽക്കുന്നു.


നീണ്ട എട്ടുമാസക്കാലത്തെ അക്ഷരങ്ങളോടൊപ്പമുള്ള പോരാട്ടമായിരുന്നു "ഭദ്രയുടെ നീതിസാരം". സ്വപ്നം സഫലീകരിക്കാൻ അസാധ്യമായ ഓരോ തലമുറകൾക്കും കരുത്തേകുന്നതാണ് ശ്രീലക്ഷ്മിയുടെ എഴുത്ത്.

ബുക്‌സ്തകം പ്രസിദ്ധീകരിച്ച ശ്രീലക്ഷ്മിയുടെ "ഭദ്രയുടെ നീതിസാരം" എന്ന നോവൽ

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ

ശ്രീ. ബെന്യാമിൻ പ്രകാശനം ചെയ്തു.


ബാല്യക്കാലത്ത് പെൺകുട്ടിയുടെ ആഗ്രഹങ്ങൾക്കെല്ലാം അതിർവരമ്പുണ്ടാക്കി അവരെ വളർത്തുന്ന മാതാപിതാക്കൾ, ഇഷ്ടങ്ങളെല്ലാം മറച്ചുവെക്കാൻ നിർബന്ധിതരാവുന്ന മക്കൾ, പിന്നീട് വിവാഹശേഷം അവരുടെ ജീവിതത്തിൽ നേരിടുന്നൊരുപ്പാട് പ്രശ്നങ്ങളെല്ലാംതന്നെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.ക്വാറന്റൈൻ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടുന്ന രണ്ട് ബാല്യകാല സ്നേഹിതരുടെ കഥയാണ് ഭദ്രയുടെ നീതിസാരം എന്ന നോവലിലൂടെ ശ്രീലക്ഷ്‌മി നമ്മോട് പറയുന്നത്. ആ അവിചാരിതമായ കണ്ടുമുട്ടലിലൂടെ ഭദ്രയുടെയും ദേവിന്റെയും ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും സംഭവ വികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. എന്തുകൊണ്ട് മനുഷ്യനു മാത്രം പ്രണയജീവികളോട് ഇത്ര അസഹിഷ്‌ണുത? മനുഷ്യൻ സ്നേഹത്തിനു പോലും എന്തിനാണ് നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്? ആ നിയമങ്ങൾ പാലിക്കാത്തവരോട് എന്തിനു കലഹിക്കുന്നു! കൊല്ലുന്നു! വികാരങ്ങളെ അടക്കി വയ്ക്കാൻ അത് ശീലിപ്പിക്കുന്നതെന്തിന്? ഇത്തരം ചില പ്രസക്തമായ ചോദ്യങ്ങൾ ആണ് ഈ നോവൽ പ്രധാനമായും ഉന്നയിക്കുന്നത്. പലതരം സൗഹൃദങ്ങളെയും അനുഭവങ്ങളെയും വരച്ചിട്ടുകൊണ്ടാണ് ശ്രീലക്ഷ്‌മി അതിനു ശ്രമിക്കുന്നത്. അതാവട്ടെ ഭദ്രയുടെയും ദേവിന്റെയും സന്ദീപിന്റെയും മാനസിക വ്യാപാരങ്ങളിലൂടെ കൃത്യമായി വരച്ചു കാട്ടുവാൻ ശ്രീലക്ഷ്‌മിക്ക് കഴിഞ്ഞിട്ടുമുണ്ട്.

- ബെന്യാമിൻനോവലിലെ ഓരോ സന്ദർഭങ്ങളും വായനക്കാരന് സങ്കൽപ്പിക്കാൻ സാധ്യമാകുംവിധത്തിൽ വളരെ മനോഹരമായി എഴുതിയിട്ടുണ്ട്.

വായനക്കാരന്റെ മനസ്സറിഞ്ഞ എഴുത്ത് എന്ന് വിശേഷിപ്പിക്കാം ഈ നോവലിനെ. ശ്രീലക്ഷ്മിയുടെ പുസ്തകം ആമസോണിൽ പുസ്തക രൂപത്തിലും കിന്റിൽ രൂപത്തിലും ലഭ്യമാണ്.


143 views0 comments

Comments


bottom of page