top of page

പതിനാറ് ചെറു കവിതകൾ അടങ്ങിയ ഈ കവിതാസമാഹാരം മനുഷ്യ വികാരങ്ങളുടെ സൂക്ഷ്മതയും ആഴവും അതീവ സത്യസന്ധമായി അവതരിപ്പിക്കുന്നു. കവയിത്രി ഉൾകൊണ്ട ആശയങ്ങളുടെ അന്തസത്ത ചോർന്നു പോകാതെ വായനക്കാരിലേക്ക് പകരാനുള്ള ശ്രമം ഓരോ കവിതയിലും വ്യക്തമാണ്.

 

മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്ന ഹൃദയങ്ങൾക്ക് ഈ കവിതകൾ ചിലപ്പോൾ അസ്വസ്ഥതയുണർത്തുന്ന ഒരു നെടുവീർപ്പായി തോന്നാം. ദുഃഖവും തളർച്ചയും മാത്രമല്ല, വീണുപോയാലും വീണ്ടും എഴുന്നേറ്റ് ജീവിതത്തോട് പോരാടാനുള്ള കരുത്തും ഈ കവിതകൾ പകർന്നു നൽകുന്നു.

 

'മഴയെന്ന കൂട്ട്' ആത്മവിശ്വാസം നൽകുന്ന കവിതയായി ശ്രദ്ധേയമാകുമ്പോൾ, 'ഞങ്ങളുടെ കലാലയം' വ്യത്യസ്ത ആശയങ്ങളിൽ നിന്നുയരുന്ന വൈരാഗ്യവും അതിലൂടെ ഉണ്ടാകുന്ന കലാലയ രാഷ്ട്രീയ ഹിംസയും ഒരു പുനർചിന്തയ്ക്ക് വഴിയൊരുക്കുന്നു. 'വിദ്യാരംഭം', 'കൊച്ചിച്ചൻ' എന്നീ കവിതകൾ കവയിത്രിയുടെ സ്വകാര്യ അനുഭവങ്ങളിൽ നിന്നാണ് ഉദ്ഭവിച്ചത്.

 

വേദന, പ്രതിരോധം, ആത്മാന്വേഷണം-ഇവയെ ഒറ്റചട്ടയിൽ ഒത്തുചേർക്കുന്ന ഈ സമാഹാരം ഹൃദയത്തെ തൊടുന്ന ഒരു വായനാനുഭവമാണ്.

കഥ പറയും കടൽക്കര by Karthika Vijayan U

₹310.00Price
Quantity
    • Amazon
    • Spotify
    • Instagram
    • Facebook
    • LinkedIn
    • YouTube
    bottom of page