top of page

We read a lot and we love to share our experience. Check out our latest book reviews here

IMG-20201028-WA0029.jpg

Publishers: Mathrubhumi Books

Language: Malayalam

Price: INR 200

Translator: Salam Elikkottil

പ്രസാധകർ : മാതൃഭൂമി ബുക്സ് 

വില :200 രൂപ 

വിവർത്തകൻ : സലാം എലിക്കോട്ടിൽ

വ്യത്യസ്തനായ ഒരു സൂഫിയായിരുന്നു ഹസ്രത്ത് ഇനായത്ത് ഖാൻ. സംഗീതവും തത്വ ചിന്തകളും സൂഫിസവും കൊണ്ട് ജീവിതം നിറച്ച അദ്ദേഹം നിരവധി മിസ്റ്റിക്ക് കഥകളെഴുതിയിട്ടുണ്ട്. വീണയായിരുന്നു അദ്ദേഹത്തിന്റെ ജീവന്റെ നാദം. നിഗൂഢത ആത്മാവിന്റെ മന്ത്രവും. അതെ ഹസ്രത്ത് ഇനായത്ത് ഖാൻ എഴുതിയ ഒരുപാട് നിഗൂഢ കഥകളിൽ നിന്നും തെരഞ്ഞെടുത്ത നൂറു കഥകളാണ് സലാം എലിക്കോട്ടിൽ മലയാളീകരിച്ച് പുസ്തകമാക്കിയത്. അയ്യായിരം വർഷത്തെ മനുഷ്യന്റെ ചരിത്രവും കഥകളുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും യാത്രയുടെയും എഴുത്തിന്റെയും ഭാഗമായിരുന്നു. മതമില്ലാത്ത ആത്‌മീയതയുടെ വക്താവായിരുന്നു ഹസ്രത്ത് ഖാൻ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിൽ വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സ്വാധീനം വളരെ വ്യക്തമാണ്. 

 

 

സൂഫി സാഹിത്യം എഴുതിയ മഹാ സംന്യാസികൾ ഒരുപാടുണ്ട്, റൂമി ഉൾപ്പെടെയുള്ളവരെ ലോകം മുഴുവൻ വായിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഹസ്രത്ത് ഇനായത്ത് ഖാനെപ്പോലെ മറ്റൊരു കാലത്ത് ജീവിച്ചിരുന്നവരും ഇവിടെയുണ്ടായിരുന്നു എന്നും അവരുടെ എഴുത്തുകളുടെ മഹനീയതയും മലയാളിക്ക് മുന്നിൽ ആവിഷ്കരിക്കപ്പെടണമെന്നും ഉള്ള തീരുമാനത്തിന് വിവർത്തകനായ സലാം എലിക്കോട്ടിലിനാണ് കയ്യടി നൽകേണ്ടത്. ഹസ്രത്ത് സൂഫിയുടെ ആത്മാവിലെ വാചകങ്ങളെ ഒട്ടും അതിന്റെ ശക്തി ചോരാതെ തന്നെ അദ്ദേഹം പകർത്തിയെഴുതി തന്നിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ മലയാളത്തിലും ഇഗ്ലീഷിലും എഴുതിയിട്ടുള്ള സലാം എലിക്കോട്ടിലിന്റെ ഇത്തരത്തിലുള്ള ആദ്യ പുസ്തകമാണിത്. കഥകൾ വായിക്കാൻ ഇഷ്ടമുള്ളവർക്കും, സൂഫിസത്തെ ഇഷ്ടപ്പെടുന്നവർക്കും മിസ്റ്റിക്ക് കഥകൾ കേൾക്കാൻ ആഗ്രഹമുള്ളവർക്കും തീർച്ചയായും ഈ പുസ്തകമൊരു സമ്മാനം തന്നെയായിരിക്കും.

bottom of page