

Latest Reviews On Our Titles
Review by: Maria Rose
കുറ്റാന്വേഷണനോവലുകള്‍ കൂടുതല്‍ പ്രസിദ്ധീകരിക്കുന്നത് അവ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ ചോയ്സ് നല്‍കും. അതേ പോലെ തന്നെ ഏറ്റവും മികച്ചത് മാത്രമേ നില നില്‍ക്കുകയുമുള്ളൂ. ഇത് വരെ വന്ന് കൊണ്ടിരിക്കുന്ന നോവലുകള്‍ പരിശോധിക്കുമ്പോള്‍ മലയാളം നോവലുകളുടെ Context നുള്ളില്‍ നിന്ന് കൊണ്ട് വിലയിരുത്താനുള്ള സാധ്യത മാത്രമേ അവ തുറന്ന് തരുന്നുള്ളൂ. സമകാലികമായി ഈ Genre ല്‍ മലയാളത്തിന് പുറത്ത് പരീക്ഷിക്കപ്പെടുന്ന രീതികള്‍ ഒന്നും തന്നെ ചേര്‍ത്ത് ഉരയ്ക്കാനുള്ള സാധ്യത ഇത് വരെയും ഇവിടെ തുറന്ന് കിട്ടിയിട്ടില്ല. എങ്കിലും മലയാളത്തിലെ ശ്രമങ്ങള്‍ Acknowledge ചെയ്യപ്പെടേണ്ടതാണ്. വിലയിരുത്തലുകള്‍, അഭിപ്രായങ്ങള്‍ എഴുത്തുകാരെ സഹായിക്കും എന്ന് തന്നെയാണ് കരുതുന്നത്.
ശ്രീ ഗോവിന്ദ് എഴുതിയ "രാവ് ചോക്കുന്ന നേരം" എന്ന കൊച്ചു നോവലാണ് ഞാന്‍ ഈയിടെ വായിച്ചു തീര്‍ന്നത്. ഗോവിന്ദിന്‍റെ നോവലിന് ചില പോസിറ്റീവ് ഘടകങ്ങളുണ്ട്. നിങ്ങള്‍ അന്താരാഷ്ടമായി ഒരിടത്ത് നടക്കുന്ന ട്രെന്‍ഡിനെ ജാഗ്രതയോടെ പിന്തുടരുന്നില്ല എങ്കിലും പ്രാദേശികമായ ഒരു മേഖലയെക്കുറിച്ച് എഴുതുമ്പോള്‍ മികവ് പുലര്‍ത്താന്‍ കഴിയുമെങ്കില്‍ അത് നിങ്ങളുടെ എഴുത്തിന് രചനാപരമായ മികവ് നല്‍കും എന്നാണ് എന്‍റെ നിരീക്ഷണം. അങ്ങനെ ഒരു ക്വാളിറ്റി ഗോവിന്ദിന്‍റെ നോവല്‍ അതിന്‍റെ തുടക്കത്തിലെങ്കിലും നിലനിര്‍ത്തുന്നുണ്ട്. കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് കാണപ്പെടുന്ന തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹം, അതില്‍ നിന്ന് ലോക്കല്‍ പോലീസ് ആരംഭിക്കുന്ന അന്വേഷണം. ഇതാണ് നോവലിന്‍റെ പ്രെമിസ്. ഇതിന് തികച്ചും പ്രാദേശികമായ പോലീസിംഗിനെ കുറിച്ചും ഇവിടത്തെ ക്രിമിനാലിറ്റിക്കുറിച്ചും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും എന്നതിനാല്‍ ആ മികവ് ഏഴാം അദ്ധ്യായം വരെ നോവലിനുണ്ട്. തുടര്‍ന്ന്‍ അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക് പോകുമ്പോള്‍ അതിന് ഭംഗം വരുന്നു എന്ന് ഞാന്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നു.
നോവലിന്‍റെ മേല്‍പ്പറഞ്ഞ മികവിനോടൊപ്പം ഞാന്‍ എടുത്തു പറയാനാഗ്രഹിക്കുന്ന ഒന്ന് Characterisation ന്‍റെ കാര്യമാണ്. കുറ്റാന്വേഷകനെ അയാള്‍ക്ക് മാത്രമായ സവിശേഷതകള്‍ നല്‍കി എസ്റ്റാബ്ലിഷ് ചെയ്യുക എന്നതാണ് ഇത്തരം നോവല്‍ എഴുതുന്നവര്‍ക്കുള്ള ഒരു വെല്ലുവിളി .കുറ്റാന്വേഷകന്‍റെ അന്വേഷണരീതികള്‍ വ്യക്തമാക്കിക്കൊണ്ട് ഒന്നാം അധ്യായത്തില്‍ convincing ആയി ഗോവിന്ദിന് അത് സാധിക്കുന്നുണ്ട് . കേരളത്തില്‍ ഇരുന്ന് എഴുതുമ്പോള്‍ ഡിറ്റക്ടീവ് ആരായിരിക്കണം--- സ്വകാര്യ കുറ്റാന്വേഷകന്‍?, പോലീസ് ഓഫീസര്‍? ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ? ചുമ്മാ ക്രൈമില്‍ തല്‍പരനായ ആള്‍ ? ആരെ വേണം എന്നൊക്കെ തീരുമാനിക്കേണ്ടതുണ്ട്. കേര്ലത്തിലാകുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സി അല്ലെങ്കില്‍ അന്വേഷിപ്പിക്കാന്‍ പ്രയാസമാണ്. സര്‍വീസില്‍ നിന്ന് റിട്ടയറായ ഒരു പോലീസ് ഉദ്യോഗസ്ഥനും അയാളുടെ മകന്‍ ഇപ്പോള്‍ സര്‍വീസിലുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമാണ് നോവലിലെ അന്വേഷകര്‍. കേസ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീധരന്‍മാരാര്‍ എന്ന സീനിയര്‍ കഥാപാത്രമാണ് ശരിക്കും രജിസ്റ്റര്‍ ആകുന്ന കഥാപാത്രം.
ലോജിക്കല്‍ ആയ Interrogation ല്‍ നിന്ന് നോവല്‍ പിന്നീട് കൂടുതലും വിവരണാത്മകമാകുന്നു എന്നതാണ് ഒരു ന്യൂനതയായി എനിക്ക് അനുഭവപ്പെടുന്നത്. വളരെ സ്ട്രെയിറ്റ് ഫോര്‍വേഡ് ആയി പ്രതിയിലെത്തിച്ചെരുന്ന അന്വേഷണം പിന്നീട് പ്രതിയെ ഫിസിക്കലി പിടിക്കാനുള്ള ശ്രമത്തിലും പ്രതിയുടെ ബാക്ക് സ്റ്റോറിയിലുമാണ് ശ്രദ്ധയൂന്നുന്നത്. ഒരു രണ്ടാം നോവലില്‍ മെച്ചപ്പെടുത്തിയെടുക്കാവുന്ന ന്യൂനതകള്‍ മാത്രമാണ് ഇവ.
മലയാളത്തില്‍ അടുത്തിടെ എഴുത്തുകാരാകുന്ന പല ചെറുപ്പക്കാരിലും കണ്ടു വരുന്ന, ആഖ്യാനത്തിലും ഭാഷയിലുമുള്ള Playfulness, സീരിയസ്നെസ് ഇല്ലായ്മ ഇവിടെ വരുന്നില്ല. വസ്തുനിഷ്ടമായ ആഖ്യാനമാണ് കുറ്റാന്വേഷണനോവലുകള്‍ക്ക് എപ്പോഴും നല്ലത്.
വളരെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍റെ അന്വേഷനശ്രമങ്ങള്‍ വിവരിക്കുന്നയിടങ്ങളില്‍ അയാളോളം പക്വത തോന്നിപ്പിക്കുന്ന ഒരു എഴുത്തുകാരന്‍ എഴുതിയ ഫീല്‍ എനിക്ക് അനുഭവപ്പെട്ടു. ഗോവിന്ദിന് ആശംസകള്‍.
Review by: Nikhilesh Menon. R
ഗോവിന്ദ് എന്ന ചെറുപ്പക്കാരന്റെ ആദ്യ പുസ്തകം .ക്രൈം അഥവാ കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന ഈ പുസ്തകം , സർവീസ് ഇത് നിന്ന് വിരമിച്ച ഒരു മുതിർന്ന അന്വേഷകനും അയാളുടെ മകനായ പോലീസ് ഉദ്യോഗസ്ഥനും ചേർന്ന് നടത്തുന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ് .പുതുമയുള്ള കഥാപാത്രങ്ങളാണ് ഇതിലെ നായകർ .അവരുടെ 'characters establish ' ചെയ്യുവാൻ ഉപയോഗിച്ച സങ്കേതം ആസ്വാദ്യകരമായിരുന്നു. പുസ്തകത്തിന്റെ പകുതിയോളം ഭാഗങ്ങൾ നല്ല ഒഴുക്കോടെ തന്നെയാണ് പുരോഗമിക്കുന്നത് .എന്നാൽ പ്രതിയുടെ കുടുംബ കഥ പറയുന്ന ഭാഗങ്ങൾ എത്തുമ്പോഴേക്കും കഥയുടെ വേഗത അല്പം നഷ്ടപ്പെടുന്നുണ്ട് . ക്രമേണ ഒരു ഫാമിലി -ഡ്രാമ ഗണത്തിലേക്ക് കഥ അല്പം വഴുതിപ്പോവുന്നുണ്ട് . എന്നിരുന്നാലും നല്ല ഭാഷ കൈമുതലായുള്ള ഗോവിന്ദിന്റെ അടുത്ത പുസ്തകങ്ങളിൽ ഈ ചെറിയ ന്യൂനതകൾ പരിഹരിക്കാവുന്നതേയുള്ളൂ .ചെറിയ പുസ്തകമാണ് ,ആയതിനാൽ തന്നെ ബോറടിയില്ലാതെ എളുപ്പത്തിൽ വായിച്ചു പോകാവുന്ന പുസ്തകമാണ് റാവു ചോകുന്ന നേരം .booksthakam നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയിൽത്തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്.
Review by: Rihaan Rasheed
രാവ് ചോക്കുന്ന നേരം. ഗോവിന്ദ് എന്ന എഴുത്തുകാരന്റെ ആദ്യ പുസ്തകമാണ്. ക്രെെം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ പുസ്തകമാണ് പുതുവര്‍ഷത്തിലെ ആദ്യ വായന. തുടക്കകാരന്റെ പരിഭ്രമങ്ങളുണ്ടെങ്കിലും ഒരു ''കഥപറച്ചിലുകാരന്‍'' എഴുത്തുകാരനില്‍ ഉണ്ടെന്ന് അടയാളപ്പെടുത്തുന്നുണ്ട്. എഴുത്തിന് ആവശ്യമായ പിന്നണിപ്രവര്‍ത്തനങ്ങളില്‍ കുറെക്കൂടെ ഗൗരവമായ് ഇടപെട്ടിരുന്നേല്‍ നല്ലതായിരുന്നെന്ന് തോന്നി. തുടക്കാരന്റെ പുസ്തകമെന്ന നിലയല്‍ വായനക്ക് ധെെര്യമായ് സമീപിക്കാം. ''ബുക്സ്തകം'' ന്റെ പ്രൊഡക്ഷന്‍ ക്വാളിറ്റി കൊള്ളാം. കൂടുതല്‍ വായനകള്‍ സംഭവിക്കട്ടെയെന്ന് ആശംസിക്കുന്നു.